• 18 Dec 2018
  • 05: 50 PM
Latest News arrow

വധൂവരന്മാര്‍ പരസ്പരം ചുംബിച്ചു...ഇത് കണ്ടു നിന്ന കുട്ടി ചെയതത്

മനില: ലോകം മാറുന്നതിനനുസരിച്ച്‌ വിവാഹ ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും മാറ്റ് കൂടി വരുന്നു. ആര്‍ഭാടമായി നടന്നൊരു കല്ല്യാണത്തില്‍ പങ്കെടുത്ത എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ഒരു കൊച്ചുപയ്യന്‍. ഫിലിപ്പീന്‍സിലാണ് സംഭവം. വിവാഹത്തിന് ശേഷം വധൂവരന്‍മാര്‍ പരസ്പരം ചുംബിക്കുന്നത് വിദേശ രാജ്യങ്ങളില്‍ സാധാരണയാണ്. എന്നാല്‍ ഇത് കണ്ട് നിന്ന പയ്യന്‍റെ പ്രവര്‍ത്തിയാണ് എല്ലാവരേയും അമ്പരിപ്പിച്ചത്. വധൂവരന്‍മാര്‍ ചുംബിക്കുന്നത് കണ്ട് തൊട്ടടുത്ത് നിന്ന ഫ്‌ലവര്‍ ഗേളിനെ അപ്രതീക്ഷിതമായി ചുംബിച്ച ആണ്‍ക്കുട്ടി കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു.

മനിലയിലെ പളളിയില്‍ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും വരനോടും പരസ്പരം ചുംബിക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന കുട്ടികളോട് കൈകൊണ്ട് കണ്ണ് പൊത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഫോട്ടോഗ്രാഫര്‍ ചുംബിക്കാന്‍ പറഞ്ഞതും ആണ്‍കുട്ടി കൈമാറ്റി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി തല തിരിച്ചതും കവിളില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. അതൊരു രസകരമായ നിമിഷമായിരുന്നുവെന്നും എല്ലാവരും തമാശയായിട്ടാണ് അത് കണ്ടതെന്നും ജോണ്‍ ക്ലെഗ് പറഞ്ഞു.