• 18 Oct 2018
  • 08: 18 PM
Latest News arrow

ദുബായില്‍ മദ്യശാലയുടെ ചുമരില്‍ കണ്ണട വെച്ച് മോഡേണ്‍ ഗാന്ധിജി; വന്‍ പ്രതിഷേധം

ദുബായ്:  ബര്‍ദുബായിലെ ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലയുടെ ചുമരില്‍ ഗാന്ധിജിയുടെ ചിത്രം. കൂളിംഗ് ഗ്ലാസ് വെച്ച 'മോഡേണ്‍ ബാപ്പു'വിന്റെ ചിത്രമാണ് വരച്ചിട്ടുള്ളത്. ഗാന്ധിജിയുടെ 150ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ആദര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യയും യുഎഇയും ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യക്കാരുടെ ഭാഗത്തു നിന്ന് ഇത്തരമൊരു പ്രവൃത്തി. മദ്യപാനികള്‍ ഗ്ലാസുകളും കുപ്പികളുമായി ചിത്രത്തിനരികില്‍ പോസ് ചെയ്ത് എടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ പ്രവാസികളുടെ ഇടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

പ്രതിഷേധം കനത്തതോടെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടു. അടിയന്തിരമായി ചിത്രം നീക്കണമെന്ന് സ്ഥാപനത്തോട് ആവശ്യപ്പെട്ടതായി കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍ അറിയിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഉപഭോക്താക്കള്‍ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മദ്യശാല മാനേജ്‌മെന്റ് വ്യക്തമാക്കി.