• 18 Oct 2018
  • 08: 17 PM
Latest News arrow

ഗീത ഗോപിനാഥ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ്

വാഷിങ്ടണ്‍: മലയാളിയും ഹാര്‍വാര്‍ഡ് സര്‍വകലാശാല സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ഗീതാ ഗോപിനാഥിനെ മുഖ്യ സാമ്പത്തിക വിദഗ്ധയായി ഐ.എം.എഫ് നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് ഗീതാ ഗോപിനാഥ്.
ഇപ്പോഴുള്ള ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്‌ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ഗീതാ ഗോപിനാഥിന്റെ നിയമനം. ഗീതയെ അഭിനന്ദിച്ചുകൊണ്ട് ഐ.എം.എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദെ രംഗത്തെത്തി. ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായ ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും വിപുലമായ രാജ്യാന്തര പരിചയവുമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അദ്ധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്.