• 19 Jun 2019
  • 05: 35 PM
Latest News arrow

സൈന നെഹ്‌വാളിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്..

മേരി കോം, ധോണി, മില്‍ക്കാ സിങ് തുടങ്ങിയ കായിക താരങ്ങളുടെ ജീവിതകഥ സിനിമയാക്കിയ ബോളിവുഡില്‍ നിന്ന് മറ്റൊരു ചിത്രം കൂടി. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥയാണ് ഇത്തവണ സിനിമയാകുന്നത്. താരത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സൈനയെ അവതരിപ്പിക്കുന്നത് ശ്രദ്ധ കപൂറാണ്. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സൈനയെ പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ വേണ്ടി ശ്രദ്ധ കപൂര്‍ ബാഡ്മിന്റണ്‍ പരിശീലനം നടത്തിയിരുന്നു. സൈനയുടെ മാതാപിതാക്കളെയും ശ്രദ്ധ കപൂര്‍ അടുത്തിടെ കാണാന്‍ പോയിരുന്നു. സൈനയുടെ ജീവിതകഥയില്‍ അഭിനയിക്കാനാകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ശ്രദ്ധ കപൂര്‍ പറയുന്നു. സൈന രാജ്യത്തിന്റെ ഹൃദയഭാജനമാണ്, ചാമ്പ്യനും യൂത്ത് ഐക്കണുമാണ്. ഒരു നടിയെന്ന നിലയില്‍ ഏറെ വെല്ലുവിളിയുള്ള റോളാണിതെന്നും ശ്രദ്ധ കപൂര്‍ പറഞ്ഞു.