പാക്കിസ്ഥാനെതിരെ രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നതിന്റെ സൂചനയുമായി രാജ്നാഥ്സിങ്

ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്നാഥ് സിങ്. വെള്ളിയാഴ്ച്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഭഗത് സിങ് പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമുളള പ്രസംഗത്തിലാണ് രാജ്നാഥ് സിങ് പാക്കിസ്ഥാനില്‍ രണ്ടാം മിന്നലാക്രമണം നടത്തിയതിന്റെ സൂചനകള്‍ നല്‍കിയത്.
ചിലത് നടന്നുകഴിഞ്ഞു.എനിക്കത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല.ശരിക്കും വലിയ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത് എന്നെ വിശ്വസിക്കൂ..രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വലിയ കാര്യങ്ങള്‍ തന്നെയാണ് നടന്നത്.വരും ദിവസങ്ങളില്‍ എന്ത് നടക്കുമെന്ന് നിങ്ങള്‍ അറിയുമെന്നും രാജ്നാഥ്സിങ് പറഞ്ഞു.അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ക്രൂരമായി കൊല ചെയ്ത ബി.എസ്.എഫ് ജവാന്റെ പേര് പരാമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഇതിന് പ്രതികാരമായി മിന്നലാക്രമണം നടത്തിയതിന്റെ സൂചനകള്‍ രാജ്നാഥ് സിങ് നല്‍കിയത്.ബി.എസ്.എഫ് ജവാന് നരേന്ദ്രകുമാറിനെ പാക് സൈന്യം കഴുത്തറുത്ത് കൊന്നതിന് പ്രതികാരമായി ബി.എസ്.എഫ് നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാന് കനത്ത നാശമുണ്ടെന്ന് ബി.എസ്.എഫ് കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതിര്‍ത്തിയില്‍ വെടിവെയ്പ്പ് നടക്കുമ്പോള്‍ ബുളളറ്റുകളുടെ എണ്ണം എടുക്കാനല്ല ശക്തമായി തിരിച്ചടിക്കാനാണ് താന്‍ സൈനികരോട് പറയാറുളളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍