• 12 Dec 2018
  • 11: 17 PM
Latest News arrow

കുവൈത്ത് ലോകബാങ്ക് ആസ്ഥാനത്ത് തീപ്പിടുത്തം: 2500ഓളം പേരെ ഒഴിപ്പിച്ചു

കുവൈത്ത് ദേശീയ ബാങ്ക് ആസ്ഥാനത്ത് വന്‍ തീപിടിത്തം. നിര്‍മാണത്തിലിരിക്കുന്ന പുതിയ ആസ്ഥാനമന്ദിരത്തിനാണ് തീപിടിച്ചത്. ഇന്നലെയാണ് തീപിടര്‍ന്നു പിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2500 തൊഴിലാളികളെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
കുവൈത്ത് സിറ്റിയിലുള്ള ഷാര്‍ഖിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വേനല്‍കാലത്ത് കുവൈത്തില്‍ 40 ഡിഗ്രിയിലധികമാണ് ശരാശരി ചൂട്.