• 12 Dec 2018
  • 11: 18 PM
Latest News arrow

പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ ഡോ. ബോബി ചെമ്മണൂര്‍ ആദരിച്ചു..

പ്രളയകാലത്ത് കൈമെയ്യ് മറന്ന് സ്വന്തം ജീവന്‍ പോലും കണക്കാക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ ഡോ. ബോബി ചെമ്മണൂര്‍ ആദരിച്ചു. മീഡിയ വണ്‍ സി.ഇ.ഒ അബ്ദുള്‍ മജീദ് അധ്യക്ഷനായ ചടങ്ങില്‍ അതിജീവനം ജില്ലാ കോ-ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ബോബി ചെമ്മണൂര്‍, സാജു മുലന്‍, കലാഭവന്‍ സതീഷ്, നടി മായാമോഹന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ വര്‍ഗ്ഗീസ് തരകന്‍ എന്നിവര്‍ സംസാരിച്ചു. 
കൊച്ചിയില്‍ വെച്ച് സെപ്തംബര്‍ 26നും കോഴിക്കോട് സെപ്തംബര്‍ 28നും ഹോണറിംഗ് ഫിറോസ് പരിപാടി നടത്തുന്നതാണ്.