• 20 Oct 2018
  • 04: 30 AM
Latest News arrow

ഹൈസ്പീഡ് ഇന്റര്‍നെറ്റ് നല്‍കാന്‍ ഇന്ത്യ തയ്യാര്‍

ഹൈദരാബാദ്: അടുത്തവര്‍ഷം അവസാനമാകുമ്പോഴേക്കും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സ്പീഡ് 100 ജിപിഎസ് ആകുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ . കെ ശിവന്‍ .ഹൈദരാബാദിലെ ഗിതം യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാനച്ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

അടുത്തവര്‍ഷത്തിനിടയില്‍  3 ജിസാറ്റ് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കുന്നതോടെ രാജ്യമെങ്ങും  ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി  സ്പീഡില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടാവുക. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് . എന്നാല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ലോകത്ത് എഴുപത്തിയാറാമത് സ്ഥാനമേ  ഇന്ത്യയ്ക്കുള്ളു . ബ്രോഡ്ബാന്‍ഡ് ആവശ്യങ്ങള്‍ക്കായി ജിസാറ്റ് 19 ഉപഗ്രഹം , 2017 ജൂണില്‍ വിക്ഷേപിച്ചു. ഈ വര്‍ഷം തന്നെ  ജിസാറ്റ് 11 ഉം ജിസാറ്റ് 29 ഉം വിക്ഷേപിക്കും. അടുത്തവര്‍ഷമാദ്യം ജിസാറ്റ് 20 ഉം വിക്ഷേപിക്കും. ഇവയെല്ലാം ചേര്‍ന്ന് 100 Gpbs  സ്പീഡ് നല്കാന്‍ കഴിയും. ഡോ .ശിവന്‍  പറഞ്ഞു.