• 18 Oct 2018
  • 07: 47 PM
Latest News arrow

മോദി പകര്‍ന്ന പോസിറ്റീവ് എനര്‍ജി വിട്ടു പോകുന്നില്ല.. മോദിയെ പുകഴ്ത്തി മോഹന്‍ലാലിന്റെ ബ്ലോഗ്

മോഹല്‍ലാലിന്റെ ബിജെപി പ്രവേശനത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി നടന്റെ ബ്ലോഗ്. സെപ്റ്റംബര്‍ മൂന്നിന് നടത്തിയ കൂടിക്കാഴ്ച്ചയേക്കുറിച്ചുള്ള കുറിപ്പില്‍ മോഡിയുടെ പെരുമാറ്റത്തേക്കുറിച്ചാണ് വിവരിക്കുന്നത്. പ്രധാനമന്ത്രിയുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളേക്കുറിച്ചാണ് സംസാരിച്ചത്. പറഞ്ഞതെല്ലാം മോഡി ക്ഷമയോടെ കേട്ടു. ആവശ്യങ്ങള്‍ക്കെല്ലാം പിന്തുണയറിയിച്ചു. കേരളത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് തന്നെ അത്ഭൂതപ്പെടുത്തിയെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതി.
ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല ക്ഷമയുള്ള കേള്‍വിക്കാരന്‍ ആയിരുന്നു അദ്ദേഹം. ഞാന്‍ പറയുന്നതെല്ലാം അദ്ദേഹം നിറഞ്ഞ മൗനത്തോടെ കേട്ടിരുന്നു. അതിന് ശേഷം എല്ലാ കാര്യങ്ങള്‍ക്കും തന്റെ സര്‍വ്വവിധ പിന്തുണയും നല്‍കുകയും ചെയ്തു. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പറ്റുമെങ്കില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ താന്‍ ഇവിടെയുണ്ടെങ്കില്‍ നിശ്ചമയമായും പങ്കെടുക്കാമെന്ന് വാക്ക് തന്നു.
ഏത് വലിയ വ്യക്തിത്വങ്ങളുടെ അടുത്ത് നില്‍ക്കുമ്പോഴും, അവരോട് വിടപറയുമ്പോഴും അതി സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഒരു പോസിറ്റീവ് തരംഗം നമ്മില്‍ ഉണ്ടാകും എനിക്കത് അനുഭവപ്പെടാറുണ്ട്. നരേന്ദ്ര മോഡിയെക്കണ്ട് പോരുമ്പോഴും എനിക്കത് അനുഭവപ്പെട്ടു. പോസിറ്റീവ് എനര്‍ജിക്ക് പാര്‍ട്ടി ഭേദമോ മതഭേദമോ ഒന്നുമില്ലല്ലോ. അത് മനുഷ്യന്റെ ആത്മാര്‍ത്ഥതിയില്‍ നിന്നും ഉണര്‍ന്ന് ഒഴുകുന്നതാണ്. മനസ്സ് തുറന്ന് ആത്മാര്‍ത്ഥമായി അടുത്ത് നിന്നാല്‍ ആര്‍ക്കും അത് തിരിച്ചറിയാം. ഞങ്ങളുടെ സമാഗമം കഴിഞ്ഞ് മൂന്നാഴ്ച്ച കഴിഞ്ഞിട്ടും എന്നില്‍ ആ തരംഗങ്ങള്‍ ഉണ്ട്.  
രാഷ്ട്രീയവും രാഷ്ട്രനിര്‍മ്മാണവും വേറെവേറെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസിലാക്കി വെച്ചിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒരു കാര്യത്തിലും അദ്ദേഹം അവകാശവാദം ഉന്നയിച്ചില്ല. കുറേകാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു പൗരന്റെ ഭാവത്തിലായിരുന്നു സംസാരം. അത് ആകര്‍ഷണീയമായിരുന്നു. കൂടിക്കാഴ്ച്ച അവസാനിപ്പിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ അദ്ദേഹം എന്റെ കരം ചേര്‍ത്ത് പറഞ്ഞു. 'എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എന്നെ വന്ന് കാണാം'. ആ പറച്ചില്‍ വിടപറുമ്പോഴുള്ള ഒരു വെറും ഉപചാരവാക്ക് അല്ലായിരുന്നു. അതിന്റെ ആത്മാര്‍ത്ഥത ഞാന്‍ അനുഭവിച്ചതാണ്. ഗുരുവായൂരിലെ മരപ്രഭുവിന്റെ ശില്‍പം താന്‍ മോഡിയ്ക്ക് ഉപഹാരമായി നല്‍കിയെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.