• 18 Dec 2018
  • 05: 47 PM
Latest News arrow

ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടി അഡാര്‍ ലൗവിലെ രണ്ടാമത്തെ പാട്ടും..

ഒമര്‍ ലുല്ലു ചിത്രമായ അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  എടി പെണ്ണേ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ പ്രിയ വാര്യര്‍, നുറിന്‍ തുടങ്ങി എല്ലാവരും തന്നെ പാട്ടിലുണ്ട്. 
സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. ഷാന്‍ റഹ്മാനമാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍ ഗാനം ഇറങ്ങി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഡിസ്‌ലൈക്കുകള്‍ വാരി കൂട്ടുകയാണ്. രണ്ടു ലക്ഷത്തില്‍പരം ഡിസ്‌ലൈക്കുകളാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം കൂടുമ്പോഴും യുട്യൂബ് ട്രന്‍ഡിങ്ങില്‍ ഒന്നാമതാണ് ഗാനം. പാട്ട് പുറത്തിറങ്ങി പത്തു മണിക്കുറിനുള്ളില്‍ ഇത്തരം ഒരു റെക്കോഡിന് നന്ദി പറഞ്ഞ് ഒമര്‍ ലുലു രംഗത്ത് എത്തിയിട്ടുണ്ട്.