• 10 Jun 2023
  • 04: 56 PM
Latest News arrow

അധികാര പദവിയിലിരിക്കുന്ന സ്ത്രീയെ ഓര്‍ത്ത് സഹതാപം തോന്നുന്നുവെന്ന് ശാരദക്കുട്ടി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന സ്ത്രീകളുടെ അടുത്തേക്ക് സര്‍ക്കാരിനെ പ്രതിനിധികരിച്ച് ഒരാള്‍ പോലും എത്താത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടി.തെരുവില്‍ സ്ത്രീകള്‍ നീതിക്ക് വേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും ഇരിക്കുമ്പോള്‍ അവര്‍ക്കാശ്വാസമായി ഒരു സ്ത്രീ പോലും സമരപ്പന്തലിലെത്തുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നുവെന്ന് ശാരദക്കുട്ടി പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.സമര പന്തലിലേക്ക് പോകാന്‍ കഴിയാത്ത സ്ത്രീകളോട് സഹതാപമാണ് തോന്നുന്നുതെന്നും ശാരദക്കുട്ടി പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ.