• 18 Dec 2018
  • 05: 42 PM
Latest News arrow

ഇതിലും വലിയ ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം: നവദമ്പതികള്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനിച്ച് സുഹൃത്തുക്കള്‍

ചെന്നൈ: ഇന്ധന വിലവര്‍ധനവിനെതിരെ വിത്യസ്ത പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. തങ്ങളുടെ സുഹൃത്തിന്റെ വിവാഹത്തിന് യുവാക്കള്‍ സമ്മാനമായി നല്‍കിയത് അഞ്ച് ലിറ്റര്‍ പെട്രോളാണ്. 
വിവാഹശേഷം നടന്ന സല്‍ക്കാരത്തിലാണ് വരനും വധുവിനും സുഹൃത്തുകള്‍ പെട്രോള്‍ സമ്മാനമായി നല്‍കിയത്. വിവാഹ പന്തലില്‍ ചിരി പടര്‍ത്തിയ വിവാഹസമ്മാന ദാനത്തിന്റെ ദൃശ്യങ്ങള്‍ തമിഴ്‌നാട്ടിലെ സ്വകാര്യചാനലാണ് പുറത്തുവിട്ടത്.
39 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സുഹൃത്തുക്കള്‍  അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനിക്കുന്നതും വരനും വധവും സമ്മാനം ഏറ്റുവാങ്ങുന്ന ദൃശ്യവുമാണ് ഉള്ളത്. അടിക്കടി വര്‍ധിക്കുന്ന ഇന്ധനവിലയ്ക്ക് എതിരെ ചെറുപ്പക്കാര്‍ നടത്തിയ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയമായിരിക്കുകയാണ്.