• 24 Feb 2019
  • 03: 28 AM
Latest News arrow

വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയോ? മുരളി തുമ്മാരുകുടി പറയുന്നു..

കൊച്ചി: ചരിത്രത്തിലെ മഹാപ്രളയത്തിന് ശേഷം കേരളത്തില്‍ വെള്ളത്തിന് ക്ഷാമമുണ്ടാകുമെന്ന് യുഎന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധന്‍ മുരളി തുമ്മാരുകുടി. 
ഇത്തവണയുണ്ടായ മഴയില്‍ അതിവേഗതയില്‍ കല്ലും മണലും ഉള്‍പ്പെട്ട വെള്ളം ആണ് പുഴയിലൂടെ കുത്തി ഒഴുകി വന്നത്. അങ്ങനെ പുഴയിലെ അടിത്തട്ടില്‍ മണ്ണൊലിപ്പിന് കാരണമാവുകയും പുഴയുടെ ആഴം കൂടുകയും ചെയ്തു. ഒറ്റയടിക്ക് നോക്കുമ്പോള്‍ പഴയ പുഴയാണെന്നും ജലനിരപ്പ് കുറഞ്ഞെന്നു തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുഴയിലെ ജലനിരപ്പിലുണ്ടായ വ്യത്യാസമാണ് കിണറുകളിലെ ജലം താഴാന്‍ കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
കേരളത്തിലെ നിരവധി കിണറുകളിലെ വെള്ളമാണ് താഴ്ന്നുപോയത്. അതിനാല്‍ കേരളത്തില്‍ വരള്‍ച്ച ഉണ്ടായില്ലെങ്കില്‍ പോലും വെള്ളത്തിന് പ്രായോഗിക ക്ഷാമമുണ്ടാകുമെന്നും ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം,