• 20 Oct 2018
  • 04: 38 AM
Latest News arrow

ഇനി ഇന്‍സ്റ്റഗ്രാമിലൂടെ ഷോപ്പിംഗ് നടത്താം

ഇന്‍സ്റ്റഗ്രാമിന്റെ  ഷോപ്പിംഗ് ആപ്പ് എത്തുന്നു.വിവിധ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഐജി ഷോപ്പിംഗ് എന്നായിരിക്കും ഈ ആപ്പിന്റെ പേര്. സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും ആപ്പ് സജ്ജീകരിക്കുക. എന്നാല്‍ ആപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2.5 കോടി ഉപയോക്താക്കളുളള ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷം പേര്‍ പരസ്യ രംഗത്തുളളവരാണ്.ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന അഞ്ചു പേരില്‍ നാലു പേരും കുറഞ്ഞത് ഒരു പരസ്യമെങ്കിലും പിന്തുടരുന്നവരാണ്.ഇത് പുതിയ ആപ്പിന്റെ വിജയത്തിന് നിര്‍ണായമാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.അതേ സമയം നിലവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമന്മാരായ ആമസോണിന് ഈ ആപ്പ്  വെല്ലുവിളിയാവുമെന്നാണ് കണക്ക് കൂട്ടുന്നത്.