കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഡോ വറുഗീസ് കുര്യന് അവാര്‍ഡ് അഗളി മുണ്ടന്‍പാറ മില്‍ക്ക് സൊസൈറ്റിക്ക്

കോഴിക്കോട്. മലബാറിലെ മികച്ച ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കിവരുന്ന ഡോ. വര്‍ഗീസ് കുര്യന് അവാര്‍ഡിന് അട്ടപ്പാടി അഗളിയിലെ മുണ്ടന്‍പാറ ക്ഷീരോല്പ്പാദക സഹകരണ സംഘം ആര്‍ഹരായി. ഒരു ലക്ഷം രൂപയും ഉപഹാരവും പ്രശസ്തി പത്രവുമാണ് സംഘത്തിന് ലഭിക്കുക.
അട്ടപ്പാടിയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അവിടുത്തെ കര്‍ഷകര്‍ക്ക് താങ്ങും തണലുമായി നിന്ന മുണ്ടന്‍പാറ സംഘം പാലക്കാട് ജില്ലയിലെ മികച്ച ക്ഷീരോല്‍പ്പാദന സംഘമായി നേരത്തെ അംഗീകാരം നേടിയിട്ടുണ്ട്. സംഘത്തിലെ മെമ്പര്‍മാരില്‍ നാലിലൊന്ന് വനിതകളും നൂറോളം പേര് ആദിവാസികളുമാണ്.
മലബാറിലെ പാല് ഉല്‍പ്പാദക സംഘങ്ങളില്‍ നിന്നും നേരത്തെ ലഭിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും അുബന്ധരേഖകളും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിവരുന്ന ഇതര സഹായസഹകരണങ്ങളും മറ്റും വിലയിരുത്തിയും ശ്രദ്ധേയമെന്ന് കരുതുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ജഡ്ജിംഗ് കമ്മറ്റി നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടുമാണ് അവാര്‍ഡ്ജേതാക്കളെ നിശ്ചയിക്കുന്നത്. നേരത്തെ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മില്‍ക്ക് സൊസൈറ്റിയും പാലക്കാട്ടെ എലപ്പുള്ളി ക്ഷീരോല്പ്പാദസംഘവും വയനാട്ടിലെ സീതാമൗണ്ട് ക്ഷീരോല്പ്പാദക സംഘവും കൊട്ടിയൂരിലെ അമ്പായത്തോട് ക്ഷീരോല്പ്പാദക സംഘവും ഈ അവാര്‍ഡ് നേടിയിട്ടുണ്ട്. ഇത് അഞ്ചാം വര്‍ഷമാണ് അഗളി സംഘത്തിന് നല്‍കുന്നത്.
സെപ്തംബര്‍ 10-ാം തിയതി വൈകീട്ട് നാലുമണിക്ക് ചാലപ്പുറത്ത് ബാങ്കിന്റെ ഹെഡ്ഓഫീസിനോടനുബന്ധിച്ചുള്ള സജന് ഓഡിറ്റോറിയത്തില്‍ കേരളാ തൊഴില്‍ വകുപ്പ് മന്ത്രി ടിപി. രാമകൃഷ്്ണന്‍ അവാര്‍ഡ് വിതരണംചെയ്യും. എം.കെ. രാഘവന് എം.പി ഡോ.കുര്യന് അനുസ്മരണ പ്രഭാഷണം നടത്തും. ബാങ്ക് ചെയര്മാന് ഡി നാരായണ്‍കുട്ടി അദ്ധ്യക്ഷത വഹിക്കും.
ജന്മം കൊണ്ട് കോഴിക്കോട്ടുകാരനായ ഡോ. വര്‍ഗീസ് കുര്യന് രാജ്യത്തെ ക്ഷീരോല്പ്പാദ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മികച്ച സഹകാരിയും അമൂല്‍ മില്‍ക്ക് ഉല്പ്പന്നങ്ങൡലൂടെ ലോക പ്രശസ്ഥി നേടിയ കര്‍ഷക പ്രേമിയുമാണ്.
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....