• 12 Dec 2018
  • 11: 14 PM
Latest News arrow

ഫീസ് അടയ്‌ക്കേണ്ട...പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി ക്യാമ്പ്

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് ആലുവ, കോട്ടയം പാസ്‌പോര്ട്ട് സേവാ കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക.  www.passportindia.gov.in  അല്ലെങ്കില്‍ എംപാസ്‌പോര്ട്ട് സേവാ ആപ്പ് മുഖേനയാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിക്കേണ്ടത്. ഫീസ് അടയ്‌ക്കേണ്ടതില്ല.

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ട് ഓഫീസായി കൊച്ചിന്‍ തെരഞ്ഞെടുക്കണം. പാസ്‌പോര്‍ട്ട് കേടുപാടുകള്‍ സംഭവിച്ചവര്‍ നശിച്ച പാസ്‌പോര്‍ട്ടുമായി എത്തുക. പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് രേഖ ഹാജരാക്കുക. കൂടുതല്‍ കാര്യങ്ങള്‍ക്ക് വിളിക്കാനും വാട്‌സാപ്പില്‍ സന്ദേശം അയയ്ക്കാനുമുള്ള നമ്പര്‍ 9447731152