• 18 Dec 2018
  • 05: 52 PM
Latest News arrow

കേരളത്തിന് വായ്പ തരാന്‍ തയ്യാറെന്ന് ലോക ബാങ്ക്

തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന് വായ്പ നല്‍കാമെന്ന് ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇത് സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 
പുനരുദ്ധാരണ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങള്‍ ഉദാരമാക്കി കേരളത്തിന് സഹായം നല്‍കാമെന്നാണ് ലോക ബാങ്ക് അറിയിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വെച്ച് ലോക ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് വായ്പ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായത്.
ഇരുപതിനായിരത്തിലധികം കോടി രൂപയാണ് പുനര്‍ നിര്‍മ്മാണത്തിനായി സംസ്ഥാനത്തിന് ആകെ ആവശ്യമായി വേണ്ടിയിരുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്.