• 20 Oct 2018
  • 04: 34 AM
Latest News arrow

സെന്‍സെക്‌സില്‍ 442 പോയന്റ് നേട്ടം; നിഫ്റ്റി 11,700ന് താഴെ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ കുതിച്ചു. സെന്‍സെക്‌സ് 442.31പോയന്റ് നേട്ടത്തില്‍ 38694.11ലും നിഫ്റ്റി 134.90 പോയന്റ് ഉയര്‍ന്ന് 11692ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, ബാങ്കിങ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പൊതുമേഖല തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 

വാള്‍സ്ട്രീറ്റിലെ നേട്ടം ഏഷ്യന്‍ വിപണികള്‍ ഏറ്റുപിടിച്ചതാണ് ആഭ്യന്തര സൂചികള്‍ക്കും കരുത്തേകിയത്. ബിഎസ്ഇയിലെ 1444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1271 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 

ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, സിപ്ല, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഐഡിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.