• 10 Jun 2023
  • 03: 52 PM
Latest News arrow

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ എണ്ണം പരമാവധി 15 ആക്കണമെന്ന്‌ശാരദക്കുട്ടി

സംസ്ഥാനത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ക്ക്  പിന്തുണ നല്‍കി എഴുത്തുകാരി  ശാരദക്കുട്ടി.ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി പിന്തുണ അറിയിച്ചത്.എന്നാല്‍ കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യണമെന്ന അഭ്യര്‍ത്ഥനയുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കാനായി രൂപം കൊടുത്തിട്ടുളള സകലവിധ കോര്‍പ്പറേഷനുകള്‍,മിഷനുകള്‍,ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്ന എല്ലാ സംവിധാനങ്ങളും ഒറ്റയടിക്ക് പിരിച്ചുവിട്ട് അവരനുഭവിക്കുന്ന സകല സുഖ സൗകര്യങ്ങളും സര്‍ക്കാരിലേക്ക് വകയിരുത്തണം,കോര്‍പ്പറേഷനുകള്‍,ബോര്‍ഡുകള്‍ തുടങ്ങിയവയിലെ എല്ലാ രാഷ്ട്രീയ നിയമനങ്ങളും റദ്ദു ചെയ്യണമെന്നും ശാരദക്കുട്ടി  ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം...