• 05 Dec 2020
  • 07: 55 PM
Latest News arrow

യുവരാജ് ഇല്ല അക്ഷര്‍ പട്ടേലും ജഡേജയും ബിന്നിയും ടീമില്‍

മുംബൈ: ലോക കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ യുവരാജ് സിങിന് സ്ഥാനമില്ല. എംഎസ് ധോണി നയിക്കുന്ന ടീമില്‍ നാല് ഫാസ്റ്റ് ബൗളര്‍മാരും മൂന്ന് സ്പിന്നര്‍മാരുമുണ്ട്.്‌യുവരാജിന്റെ കാര്യം സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടില്ല.ഓസ്‌ട്രേല്യയില്‍ കളിക്കുന്ന ടീമില്‍ രവീന്ദര്‍ ജഡേജ ഉണ്ടായിരുന്നുവെങ്കിലും പരിക്കു മൂലം അവിടെ നിന്ന് മടങ്ങിയിരുന്നു. ജഡേജ വൈകാതെ പൂര്‍ണ സുഖം പ്രാപിക്കുമെന്ന് കരുതുന്നു.

ടീം: ധോണി (ക്യാപ്റ്റന്‍) വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത ശര്‍മ, അചിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, സുരേഷ് റൈന, രവീന്ദര്‍ ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അക്ഷര്‍ പട്ടേല്‍, സ്റ്റ്യൂവര്‍ട്ട് ബിന്നി.