• 21 Sep 2018
  • 04: 37 PM
Latest News arrow

പ്രളയക്കെടുതി: വിദേശ ധനസഹായം വേണ്ടെന്ന് ഉറച്ച് കേന്ദ്രം...700 കോടി വേണ്ടെന്ന് യുഎഇയെ അറിയിച്ചു

15 വര്‍ഷമായി തുടരുന്ന നയം മാറ്റില്ല

കേരളത്തിലുണ്ടായ പ്രളയകെടുതിയുടെ പശ്ചാതലത്തില്‍ വിദേശ ധനസഹായം വേണ്ടെന്ന് ഉറച്ച് കേന്ദ്രം. 2004 മുതല്‍ തുടരുന്ന നയമിതാണെന്നും ഇത് മാറ്റേണ്ടതില്ലെന്നുമാണ് തീരുമാനം. സുനാമി, ഉത്തരാഖണ്ഡ് പ്രളയം എന്നീ ഘട്ടങ്ങളിലൊന്നും ഇത്തരം സഹായങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് നല്‍കുന്ന വിശദീകരണം. 

വ്യക്തിപരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ക്ക് വേണമെങ്കിലും സഹായം നല്‍കാം. ഈ സാഹചര്യം മറ്റുള്ള ഭരണാധികാരികള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍ മറ്റ് രാജ്യം നല്‍കുന്ന സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്രം.

വിദേശത്ത് നിന്നും വായ്പയായി മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നയപ്രകാരം തുക സ്വീകരിക്കാന്‍ സാധിക്കൂ. ഈ നയം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നിലവില്‍ വന്നത്. സുനാമിക്ക് ശേഷം വിദേശരാജ്യത്തു നിന്നും ഇന്ത്യ ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ ധനസഹായം സ്വീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ധനസഹായം വിദേശരാജ്യത്തും നിന്നും സ്വീകരിക്കുന്ന ഒരു കീഴ്‌വഴക്കമില്ല. കേന്ദ്രം ഈ നയം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.