• 14 Dec 2018
  • 12: 43 AM
Latest News arrow

പുതിയ നോവലിന്റെ റോയല്‍റ്റി മുഴുവന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും..; കെ.ആര്‍ മീര

കോട്ടയം: കേരളത്തെ പ്രളയദുരിതങ്ങളില്‍ നിന്ന് കരകയറ്റാന്‍ തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ഏറ്റവും പുതിയ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയുടെ പതിപ്പിന്റെ റോയല്‍റ്റിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. ഇക്കാര്യം തങ്ങളെ മീര തന്നെയാണ് അറിയിച്ചതെന്ന് ഡി.സി ബുക്‌സ് വെളിപ്പെടുത്തി. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പുസ്തകത്തിന്റെ റോയല്‍റ്റിയുടെ ഒരുവിഹിതം നല്‍കാമെന്ന് കൂടുതല്‍ എഴുത്തുകാര്‍ അറിയിച്ചതായി ഡി.സി ബുക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന് സഹായഹസ്തവുമായി യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.