കേരളത്തിന് ഫെയ്സ്ബുക്ക് സഹായം..1.75 കോടി നല്‍കും

ന്യൂഡല്‍ഹി :പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ഫേയ്സ്ബുക്കും. 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മൂന്നുറിലധികം ആളുകളാണ് കേരളത്തില്‍ മരിച്ചതെന്നും ഫേയ്സ്ബുക്ക് അറിയിച്ചു.
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫേയ്സ്ബുക്ക് ഈ തുക കൈമാറുക.
കഴിഞ്ഞ കുറച്ച് നാളുകളായി ആളുകളെ കണ്ടെത്തുന്നതിനും ഫണ്ട് രൂപീകരിക്കാനും പലകാര്യങ്ങളിലും ഫേയ്സ്ബുക്കും ഒപ്പമുണ്ടായിരുന്നു.
ഫേയ്സ്ബുക്ക് ലൈവ് വീഡിയോ വഴി രക്ഷാപ്രവര്‍ത്തനവും ഗതാഗത മെഡിക്കല്‍ സൗകര്യങ്ങളെത്തിക്കാനും സാധിച്ചിരുന്നു. ആഗസ്റ്റ് ഒമ്പതിന് ഫേയ്സ്ബുക്ക് കമ്മ്യൂണിറ്റി സേഫ്റ്റി ചെക്ക് എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തിരുന്നു. ഇതുവഴി ആളുകള്‍ സുരക്ഷിതരാണെന്ന് മറ്റുളളവരെ അറിയിക്കുന്നതിനും കഴിഞ്ഞിരുന്നു.
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....