• 21 Sep 2018
  • 04: 31 PM
Latest News arrow

കുട്ടനാടന്‍ ബ്ലോഗിന്റെ റിലീസ് തീയ്യതി മാറ്റിവച്ചു

മമ്മൂട്ടി ബ്ലോഗറുടെ വേഷത്തിലെത്തുന്ന ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ റിലീസ് തീയ്യതി മാറ്റിവച്ചു.ആഗസ്റ്റ് 24നായിരുന്നു റിലീസ് പ്രഖ്യാപിച്ചത്.എന്നാല്‍ കേരളത്തില്‍ പ്രളയമനുഭവിക്കുന്നവരുടെ കൂടെയാണ് തങ്ങളെന്നും ചിത്രം  ഇപ്പോള്‍ റിലീസ് ചെയ്യില്ലെന്നും മുരളി ഫിലിംസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.പുതിയ റിലീസ് തീയ്യതി പിന്നീട് അറിയിക്കും.

സിദ്ദീഖ് ,നെടുമുടി വേണു,സിത്താര,ഷംന കാസിം, സഞ്ജു ശിവറാം,ലക്ഷ്മി റായ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.തിരക്കഥാകൃത്ത് സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുവെന്ന പ്രത്യേകത ചിത്രത്തിനുണ്ട്.