• 21 Sep 2018
  • 04: 26 PM
Latest News arrow

മന്ത്രിയുടെ ജര്‍മ്മന്‍ യാത്ര: മുഖ്യമന്ത്രി അറിയാതെ ചുമതല കൈമാറി.. ന്യായീകരിക്കേണ്ടെന്ന് സി.പി.ഐ

തിരുവനന്തപുരം : കേരളം പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍  പങ്കെടുക്കാന്‍ ജര്‍മ്മനിയില്‍ പോയ വനം വകുപ്പ് മന്ത്രി കെ.രാജുവിനെതിരെ ആക്ഷേപം ഉയരുന്നു. വിദേശ യാത്രയ്ക്ക് പോകുന്നതിനായി തന്റെ വകുപ്പ് മന്ത്രി കെ.തിലോത്തമന് കൈമാറിയതാണ് വിവാദത്തിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് സ്വന്തം ലെറ്റര്‍ പാഡില്‍ വകുപ്പ് ചുമതല  കെ.തിലോത്തമന് കൈമാറിയത്. പൊതുഭരണ വകുപ്പ് ഉത്തരവിറക്കണമെന്ന ചട്ടം ഇക്കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല.

വിദേശ യാത്ര ന്യായീകരിച്ച് വിഷയം വഷളാക്കരുതെന്നും പാര്‍ട്ടി കെ.രാജുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജര്‍മ്മനിയില്‍ നിന്നും തിരിച്ചു വന്ന കെ.രാജു യാത്രയില്‍ തെറ്റില്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് സി.പി.ഐ  നേതാക്കളെ ചൊടിപ്പിച്ചത്.യാത്ര പാര്‍ട്ടി അനുമതിയോടെയാണെന്നും തെറ്റ് ചെയ്തില്ലെന്നുമായിരുന്നു വിമാനത്താവളത്തില്‍ വച്ച് മന്ത്രി പ്രതികരിച്ചത്. നിയമപരമായ അനുമതി വാങ്ങിയിരുന്നെന്നും മൂന്ന് മാസം മുമ്പ് നിശ്ചയിച്ച പരിപാടിയായിരുന്നെന്നും മന്ത്രി പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് മടങ്ങാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും  ടിക്കറ്റ് ലഭ്യമാകാത്തതു കാരണം മടങ്ങാന്‍ കഴിയല്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.