• 11 Dec 2018
  • 06: 58 AM
Latest News arrow

കണ്ടു പഠിക്കൂ.. ഇതാ കേരളാ മോഡല്‍: ദുരിതാശ്വാസ ക്യാമ്പിലെ തകര്‍പ്പന്‍ ഡാന്‍സ്..

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടടപ്പെട്ടെങ്കിലും തങ്ങളെ ആര്‍ക്കും തളര്‍ത്താന്‍ കഴിയില്ലെന്ന് തെളിയിക്കുകയാണ് ചേരനല്ലൂര്‍ വെട്ടിക്കല്‍ ബസോലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ഒരുകൂട്ടമാളുകള്‍. തങ്ങളുടെ നൊമ്പരങ്ങള്‍ക്ക് ചെറിയ നേരത്തേക്കെങ്കിലും ഒരു ഇടവേള നല്‍കി ദുരിതാശ്വാസ ക്യാമ്പില്‍ ഡാന്‍സും പാട്ടുമായി ഇവര്‍ സന്തോഷം പങ്കിടുകയാണ്. കളക്ടര്‍ പ്രശാന്ത് നായരായിരുന്നു വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കണ്ടുപഠിക്കൂ.. ഇതാ കേരളാ മോഡല്‍ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ കളക്ടര്‍ കുറിച്ചത്.
'ദുരിതാശ്വാസ ക്യാമ്പ് : കേരള മോഡല്‍. മറ്റുള്ളവര്‍ക്ക് കണ്ട് പഠിക്കാന്‍ ഒരു പാഠം കൂടി. ചേരനല്ലൂര്‍ വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവി & പിള്ളേര്‍ സെറ്റ്. എന്നായിരുന്നു പ്രശാന്ത് നായര്‍ കുറിച്ചത്.