• 19 Jun 2019
  • 11: 51 PM
Latest News arrow

മലിന ജലം ശുദ്ധമാക്കുന്ന ആര്‍ഒ മെഷിനുകള്‍.. കേരളത്തിന് കൈതാങ്ങായി തെലങ്കാനയും

തിരുവനന്തപുരം: പ്രളയക്കെടുതിയിലകപ്പെട്ടവര്‍ക്ക് ശുദ്ധജലം നല്‍കാനായി കേരളത്തിനൊപ്പം തെലങ്കാനയും കൈക്കോര്‍ക്കുന്നു. മലിന ജലം കുടിവെള്ളമാക്കി മാറ്റുന്ന ആര്‍ഒ മെഷീനുകള്‍ തെലങ്കാനയില്‍  നിന്ന് എത്തും. 2.50 കോടിയുടെ മെഷിനുകള്‍ കേരളത്തിലെത്തിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയക്കെടുതിയില്‍പ്പെട്ടവരെ കഴിയുംവിധം എല്ലാവരും സഹായിക്കണമെന്നും മുഖ്യമന്ത്രി തെലങ്കാനക്കാരോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഇന്ത്യന്‍ റെയില്‍വെയും പ്രളയബാധിതര്‍ക്ക് 6.8 ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കിയിരുന്നു.