• 20 Oct 2018
  • 04: 27 AM
Latest News arrow

സഹായഹസ്തവുമായി ബിഎസ്എന്‍എല്ലും; നാലു ജില്ലകളില്‍ കോള്‍, ഡേറ്റ സൗജന്യം

കൊച്ചി: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിലെ നാലു ജില്ലകളില്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ ഇളവുകളും സൗജന്യവും പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. പ്രളയം സാരമായി ബാധിച്ചിട്ടുള്ള വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി ഓഗസ്റ്റ് 23 വരെയാണ് ഓഫറുകള്‍.

ഈ ജില്ലകളിലെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തെയും ബിഎസ്എന്‍എല്‍ നമ്പരുകളിലേക്കു സൗജന്യമായി വിളിക്കാം. ഈ ഓഫറിന് പരിധിയില്ല. ഇതിനു പുറമെ ബിഎസ്എന്‍എല്‍ ഇതര നമ്പരുകളിലേക്ക് ദിവസേന 20 മിനിറ്റും സൗജന്യമായി വിളിക്കാം.

ഈ ജില്ലകളിലെ ഉപഭോക്താക്കള്‍ക്ക് ദിവസേന 500 എംബി ഇന്റര്‍നെറ്റും സൗജന്യമായി ഉപയോഗിക്കാം. 500 എംബി പരിധി പിന്നിട്ടാല്‍ ഇന്റര്‍നെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി താഴുമെന്നാണ് അറിയിപ്പ്.