• 20 Oct 2018
  • 04: 38 AM
Latest News arrow

വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ട്. അപകടസാധ്യതയില്ല എന്നുറപ്പുവരുത്തിയാണ് പുനഃസ്ഥാപിക്കുന്നത്. ബോട്ടുകള്‍ക്കും മറ്റുമായി ഇന്ധനലഭ്യത ഉറപ്പാക്കാന്‍ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങള്‍ ആശങ്കപ്പെടാതെ മുന്നറിയിപ്പുകളുമായി സഹകരിക്കണം. അടിയന്തിരസഹായം ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക സേനകളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.