ചോക്ലേറ്റ് പിയാനോയുമായി കാഡ്ബറി

ബ്രിട്ടണ് : കാഡ്ബറി ഡെയറി മില്‍ക് ചോക്ലേറ്റ് പിയാനോയുമായി രംഗത്തെത്തുകയാണ്.കൊതിയൂറുന്ന ചോക്ലേറ്റ് ഉപയോഗിച്ചാണ് കാഡ്ബറി പിയാനോ നിര്‍മ്മിച്ചിരിക്കുന്നത്.ഗ്രേറ്റ് ബ്രിട്ടണ് നാഷണല്‍ യൂത്ത് ഓര്‍ക്കസ്ട്ര ആഘോഷങ്ങളുടെ ഭാഗമായാണ് കമ്പനി ചോക്ലേറ്റ് പിയാനോ നിര്‍മ്മിച്ചത്.രണ്ടു കിലോഗ്രാം ചോക്ലേറ്റാണ് പിയാനോ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ഒറിജിനലിനെ വെല്ലുന്ന ചോക്ലേറ്റ് പിയാനോയില്‍ 88 പിയാനോ കീകളും ഓപ്പണ്‍ ലിഡും സ്ട്രിങ്ങും സൗണ്ട് ബോര്ഡുമെല്ലാമുണ്ട്.44 കാഡ്ബറി ഡെയറി മില്‍ക്കിന് തുല്യമായ ചോക്ലേറ്റ് ആണ് ഇതിലുളളത്.രണ്ട് ഷെഫുകള്‍ ചേര്‍ന്ന് രണ്ട് ദിവസം കൊണ്ടായിരുന്നു ഈ ചോക്ലേറ്റ് പിയാനോ നിര്‍മ്മിച്ചത്.
RECOMMENDED FOR YOU
Editors Choice