നോബല്‍, ബുക്കര്‍ പുരസ്കാര ജേതാവ് വി.എസ് നെയ്പാള്‍ അന്തരിച്ചു

ലണ്ടന്‍ : പ്രശസ്ത ലോക സാഹിത്യകാരനും നോബല്‍ പുരസ്കാര ജേതാവുമായ വി.എസ് നെയ്പാള്‍ അന്തരിച്ചു. ഇന്ത്യയില്‍ വേരുകളുളള അദ്ദേഹത്തിന്റെ അന്ത്യം ലണ്ടനിലെ വസതിയില്‍ വച്ചായിരുന്നു.ബന്ധുക്കളാണ് മരണ വിവരം പുറത്തു വിട്ടത്.മരണ കാരണം വ്യക്തമല്ല.
നോബല്‍, ബുക്കര്‍ പുരസ്കാര ജേതാവാണ് നെയ്പാള്‍.വിദ്യാധര്‍ സൂരജ് പ്രസാദ് നെയ്പാള്‍ എന്ന വി.എസ് നെയ്പാളിന് ബ്രീട്ടിഷ് പൗരത്യമുണ്ടെങ്കിലും ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ കൂടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം.1957ല്‍ പുറത്തിറങ്ങിയ മിസ്സിസ്സ് മാസ്സ്യൂര് ആണ് ആദ്യ നോവല്‍.എ.ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് നെയ്പാളിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.1971ല്‍ ഇന്‍ എ ഫ്രീ സ്റ്റേറ്റ് എന്ന നേവലിന് ബുക്കര്‍ സമ്മാനം ലഭിച്ചു.2001ല്‍ സമഗ്ര സംഭാവനയ്ക്ക് നോബല്‍ പുരസ്കാരവും ലഭിച്ചു.
വിദ്യാഭ്യാസ കാലം തൊട്ട് നെയ്പാള്‍ ജീവിച്ചത് ഇംഗ്ലണ്ടിലായിരുന്നു. പാറ്റ് ആണ് ആദ്യ ഭാര്യ.1996ല്‍ പാറ്റ് മരിച്ചതോടെ നദീറ ഖനും അല്‍വിയെ വിവാഹം കഴിച്ചു.ഇസ്ലാം വിരുദ്ധ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് പലപ്പോഴും അദ്ദേഹം വിവാദത്തിലായിട്ടുണ്ട്.
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....