• 18 Oct 2018
  • 08: 24 PM
Latest News arrow

കുഴിച്ചിട്ടത് ഉരുളക്കിഴങ്ങ് വിളവെടുത്തപ്പോള്‍ ലഭിച്ചത് രാഷസക്കാല്‍

സാന്‌റാ കത്രിന :  മനുഷ്യന്‌റെ കാല്‍പാദത്തിന്‌റെ രൂപത്തിലുളള  ഉരുളക്കിഴങ്ങാണ് സോഷ്യല്‍ മീഡിയയിലെ താരം.തെക്കന്‍ ബ്രസിലിലെ സാന്‌റാ കത്രിനയിലാണ് ഭീമാകരനായ ഉരുളക്കിഴങ്ങ് വിളവെടുത്തിരിക്കുന്നത്.

ഭീമാകാരനായ ഉരുളക്കിഴങ്ങിന്‌റെ ഭാരം എട്ടു കിലോയാണ്.മാര്‍ലി പൗലോ സ്വികെനല്‍ ദമ്പതിമാര്‍ക്കാണ്  അപൂര്‍വ്വമായ ഈ വിളവ് ലഭിച്ചിരിക്കുന്നത്.ഇതു പോലുളള ഒന്ന് ഇതുവരെയും ലഭിച്ചിട്ടില്ല.ഉരുളക്കിഴങ്ങ്  വിളവെടുത്തപ്പോള്‍  ഉളളില്‍ ഭയം ഉണ്ടായിരുന്നു.എന്നാല്‍ രാഷസ ഉരുളക്കിഴങ്ങ് മറ്റുളളവര്‍ക്കു വേണ്ടി പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് ദമ്പതിമാര്‍ വിശദമാക്കി.
വിചിത്ര രൂപമായ ഉരുളക്കിഴങ്ങ് കാണാന്‍ നിരവധി പേരാണ് മാര്‍ലിയുടെ വീട്ടിലേക്കെത്തിയത്.ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം രണ്ടു പേരും കൃഷിയിലേക്ക് തിരിയുകയായിരുന്നു.ആറ് വര്‍ഷമായി ദമ്പതിമാര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു.