• 18 Dec 2018
  • 05: 43 PM
Latest News arrow

അമേരിക്കന്‍ യുവതിയെ ജീവിത സഖിയാക്കി ചെങ്ങന്നൂര്‍ ചെക്കന്‍

ചെങ്ങന്നൂര്‍ : അഗ്നികുണ്ഡത്തിന് മുന്നില്‍ വേദ മന്ത്രങ്ങളാല്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ അമേരിക്കക്കാരിയായ യുവതിയെ ചെങ്ങന്നൂരുകാരനായ യുവാവ്  ജീവിത സഖിയാക്കി.ചെങ്ങന്നൂര്‍ സ്വദേശിയായ കിഷോറാണ് അമേരിക്കക്കാരി ഏയ്ഞ്ചലയെ വിവാഹം ചെയ്തത്.

ചെങ്ങന്നൂര്‍ സരസ്വതി വൈദികഗുരുകുലത്തില്‍ യജുര്‍വ്വേദത്തിലെ പാരസ്‌കര ഗൃഹ്യസൂത്രമെന്ന വൈദിക വിധിപ്രകാരമായിരുന്നു വിവാഹം.വേദ  പണ്ഡിതന്‍ ആചാര്യ നരേന്ദ്രഭൂഷണിന്‌റെ ഭാര്യയും വേദ പണ്ഡിതയുമായ കമലാ നരേന്ദ്ര ഭൂഷണാണ് വിവാഹ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്.

മുളക്കുള രാജ് നിവാസില്‍ ഒ.ടി രാജന്‌റെയും സപ്ലൈ ഓഫീസര്‍ എസ് സുധാമണിയുടെയും മകനാണ് കിഷോര്‍.അഫ്ഗാനിസ്ഥാനില്‍  അമേരിക്കന്‍ സൈന്യത്തിന് വേണ്ടി ജോലി ചെയ്യവേ  സൈനിക ഉദ്യോഗസ്ഥയായിരുന്ന ഏയ്ഞ്ചലയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.പരിചയം സൗഹൃദത്തിനും  പിന്നീട് പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.ഏയ്ഞ്ചലയെ വിവാഹം കഴിക്കണമെന്ന് കിഷോര്‍ ഉറച്ചു നിന്നതിനാല്‍ വീട്ടു കാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.