• 20 Oct 2018
  • 04: 30 AM
Latest News arrow

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി അനധികൃത വയര്‍ലെസുകള്‍ വിപണിയിലെത്തുന്നു

തിരുവനന്തപുരം :  രാജ്യത്ത് വന്‍സുരക്ഷ ഭീഷണി ഉയര്‍ത്തി അനധികൃത വയര്‍ലെസ് വിപണനം ശക്തമാകുന്നു.ഓണ്‍ലൈന്‍ വ്യാപാരം വഴിയാണ്  രാജ്യത്ത് ഡ്യുപ്ലിക്കേററ് വയര്‍ലെസ് എത്തുന്നത്.
3000 രൂപയുണ്ടെങ്കില്‍  ആര്‍ക്കും ഓണ്‍ലൈന്‍ വഴി വയര്‍ലെസ് വാങ്ങാമെന്നതാണ് സ്ഥിതി. ഈബേ എന്ന ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടല്‍ വഴിയാണ് വി.എച്ച്.എഫ് വയര്‍ലെസ് ഉപകരണങ്ങള്‍ രാജ്യത്ത് വില്‍ക്കുന്നത്.വില കുറഞ്ഞ വി.എച്ച്.എഫ്  ഉപകരണങ്ങള്‍ ഈബേയില്‍ സുലഭമാണ്.1000 രൂപ മുതല്‍ 3000 രൂപയ്ക്ക് വരെ വയര്‍ലെസ് വില്‍ക്കുന്നു.

മൊബൈലില്‍ എഫ്.എം സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്യുന്നത് പോലെ വി.എച്ച്.എഫ് ഉപകരണങ്ങള്‍ ഫ്രീക്വന്‍സി സ്‌കാന്‍ ചെയ്യാന്‍ കഴിയും.ഇത്തരത്തില്‍ പോലീസിന്‌റെ അടക്കമുളള വയര്‍ലെസ് സംവിധാനങ്ങളുടെ ആശയവിനിമയം ഇതില്‍ ലഭ്യമാക്കാന്‍ സാധിക്കും.
വയര്‍ലെസ് ഉപകരണത്തിന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി ഡീലര്‍മാര്‍ വിപണനം ചെയ്യുന്ന വയര്‍ലെസാണ് വാങ്ങുന്നത്.4000 രൂപ മുതല്‍ 6000 രൂപ വരെയാണ് ഡീലര്‍മാര്‍ ഈടാക്കുന്ന വില. വിദേശത്ത് നിന്ന് തുച്ഛമായ നിരക്കില്‍ വയര്‍ലെസ് വാങ്ങി വ്യാപാരികളിലേക്ക് എത്തിക്കുന്നു.കൂടാതെ  വാടകയ്ക്ക്  വയര്‍ലെസ് ഇവിടങ്ങളില്‍ എത്തുന്നുണ്ട്.നിശ്ചിത ഫ്രീക്വന്‍സി പ്രോഗ്രാം ചെയ്താണ് നല്‍കുന്നതെങ്കിലും കമ്പ്യൂട്ടറിന്‌റെ സഹായത്തോടെ മറ്റേത് ഫ്രീക്വന്‍സിയിലേക്കും ഇത്‌ മാറ്റാന്‍ കഴിയും.റെയില്‍വേ,തീരദേശ സംരക്ഷണ അടക്കമുളള നിരവധി സുരക്ഷ ഏജന്‍സികളുടെ  ആശയവിനിമയങ്ങള്‍ അനധികൃതമായി ചോര്‍ത്താന്‍ കഴിയുമെന്നത് ആശങ്ക ഉയര്‍ത്തുന്നു.