• 18 Dec 2018
  • 05: 40 PM
Latest News arrow

ദേശീയ ഗാനം കേട്ടു വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ ബാലന്‍ താരമാകുന്നു....

വീല്‍ചെയറില്ലാതെ ജീവിക്കാനാകാത്ത  പത്തു വയസ്സുകാരന്‍ എവരി പ്രൈസ് എന്ന കുട്ടി ദേശീയഗാനം കേട്ട മാത്രയില്‍ വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ് നിന്നു. വീല്‍ചെയറില്‍ മുറുകെ പിടിച്ച് എഴുന്നല്‍ക്കാന്‍ ശ്രമിച്ച കുട്ടി സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.അമേരിക്കയിലെ ടെന്നസിയിലാണ് ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്.ഹെറെഡിറ്ററി സ്പാസ്റ്റിക് പരാപ്ലെജിയ എന്ന രോഗമാണ് എവരിയെ ബാധിച്ചിട്ടുളളത്.സെറിബ്രല്‍ പാള്‍സിയുമായി ഏറെ സാമ്യമുളള രോഗമാണിത്.

ദേശീയ ഗാനത്തോടുളള എവരിയുടെ ബഹുമാനം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.എവരി വളരെ പ്രയാസപ്പെട്ടാണ് എഴുന്നേല്‍ക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാവും.ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ കൈവയ്ക്കുകയാണ്‌ പതിവ്.എന്നാല്‍ എവരി പതിവ് രീതി വിട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു .എഴുന്നേറ്റ് നില്‍ക്കാന്‍ മനസ്സു പറഞ്ഞു അതിനാലാണ് എഴുന്നേറ്റ് നിന്നതെന്ന് എവരിപറഞ്ഞു.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിക്കൊണ്ടിരിക്കുകയാണ് എവരി.