• 18 Oct 2018
  • 08: 23 PM
Latest News arrow

ആധ്യാത്മിക അധോലോക വ്യാപാരികള്‍ കുറ്റവിമുക്തരും ശക്തരുമാവുകയാണ്

ആധ്യാത്മിക അധോലോക വ്യാപാരികള്‍ കുറ്റവിമുക്തരും ശക്തരുമാവുകയാണെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി.ഫ്രാങ്കോ മുളക്കലിന്റെ അഹങ്കാരവും കന്യാസ്ത്രീകളുടെ നിലവിളികളും കെന്നഡികരിമ്പുംകാലായുടെ സായാഹ്ന വെല്ലുവിളികളും ഭീഷണികളും അവയ്ക്കു നേരേയുള്ള പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയും വലിയ അസ്വസ്ഥതകളാണെന്ന് അവര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ...

ഫ്രാങ്കോ മുളക്കലിന്റെ അഹങ്കാരവും കന്യാസ്ത്രീകളുടെ നിലവിളികളും കെന്നഡികരിമ്പുംകാലായുടെ സായാഹ്ന വെല്ലുവിളികളും ഭീഷണികളും അവയ്ക്കു നേരേയുള്ള പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയും വലിയ അസ്വസ്ഥതകളാണ്.

പാവപ്പെട്ട കന്യാസ്ത്രീയുടെ പ്രശ്‌നത്തിനു മറ്റു വ്യാപാരങ്ങള്‍ക്കു മുന്നില്‍ മാറ്റു കുറവായിരിക്കാം. ഇപ്പോഴത്തെ അക്ഷര തൃതീയയിലും സ്വര്‍ണ്ണത്തിളക്കത്തിലും അത് മുങ്ങിപ്പോകാനെളുപ്പവുമാണ്. സമയമെടുക്കുന്തോറും ആധ്യാത്മികഅധോലോക വ്യാപാരികള്‍ കുറ്റവിമുക്തരും ശക്തരുമാവുകയാണ്.

ദേവാലയത്തില്‍ നിന്ന് വ്യാപാരികളെ തുരത്തിയോടിക്കുന്ന ഏഴു വയസ്സുകാരനായ യേശുവിന്റെ ചിത്രം കണ്ടതോര്‍മ്മയുണ്ട്. ക്രിസ്തു നടത്തിയ എണ്ണമറ്റ നൈതികമുറകളുടെ മുന്നോടിയായിരുന്നു അത്. ആ വടി കൂടി എല്ലാ ആത്മീയക്കുറുവടി മുന്നണികള്‍ക്കുമെതിരെ നമ്മുടെ കയ്യിലുണ്ടാകണം.