• 19 Jun 2019
  • 11: 55 PM
Latest News arrow

96ാം വയസ്സില്‍ അക്ഷര ലക്ഷം പരീക്ഷയെഴുതി കാര്‍ത്യായനി അമ്മ

ഹരിപ്പാട് :  തൊണ്ണൂറ്റി ആറാം വയസ്സിലും തളരാത്ത വീര്യവുമായി കാര്‍ത്യായനി അമ്മ .ചേപ്പാട് കണിച്ചനല്ലൂര്‍ ഗവണ്‍മെന്‌റ് എല്‍.പി സ്‌കൂളില്‍ സാഷരതാ മിഷന്‌റെ  അക്ഷര ലക്ഷം പരീക്ഷയെഴുതിയവരില്‍ സംസ്ഥാനത്തെ മുതിര്‍ന്ന സ്ത്രീയാണ് കാര്‍ത്യായനി അമ്മ. 

കേരളത്തില്‍ പ്രായം കൂടുതലുളള സാഷരതാ പഠയിതാവാണ് കാര്‍ത്യായനി അമ്മ.കാര്‍ത്യായനി അമ്മ സ്‌കൂളില്‍ പോയിട്ടേയില്ല.കാര്‍ത്യായനി അമ്മയുടെ മകള്‍ അമ്മിണിയമ്മ  രണ്ടു വര്‍ഷം മുമ്പ് അക്ഷര ലക്ഷം പരീക്ഷ എഴുതി വിജയിച്ചിരുന്നു.അന്നു തുടങ്ങിയതാണ് കാര്‍ത്യായനിയമ്മയ്ക്ക് പരീക്ഷ എഴുതണമെന്നുളള മോഹം.നാല്‍പ്പതിനായിപത്തിലധികം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ കാര്‍ത്യായനി അമ്മ വിജയിക്കുമെന്ന പ്രതീക്ഷയുണ്ട്.