• 10 Jun 2023
  • 04: 14 PM
Latest News arrow

ചേതന്‍ ഭഗതിനെതിരെ ഒരു കോടിയുടെ മാനനഷ്ട കേസ്

മുംബൈ: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് നോവല്‍ സാഹിത്യകാരന്‍ ചേതന്‍ ഭഗതിനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ്. ചേതന്‍ ഭഗതിന്റെ ഏറ്റവും പുതിയ നോവല്‍ ഹാഫ് ഗേള്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് കേസ്. നോവലില്‍ ബിഹാറിലെ ഡ്യൂംറാവോണ്‍ എന്ന രാജവംശത്തിലെ പുരുഷന്മാരെ മദ്യപാനികളും ചൂതാട്ടക്കാരായുമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്യൂംറാവോണ്‍ രാജവംശത്തിലെ ചന്ദ്രവിജയ് സിംഗ് ഡല്‍ഹി കോടതിയിലെ കേസ് ഫയല്‍ ചെയ്തത്.

ഡ്യൂംറാവോണിലെ അവസാനത്തെ രാജാവായിരുന്ന ബഹദൂര്‍ കമല്‍ സിംഗിന്റെ ഇളയ മകനാണ് ചന്ദ്രവിജയ് സിംഗ്, ചേതന്‍ ഭഗതിനെ കൂടാതെ പുസ്തകത്തിന്റെ പ്രസാധകരായ രൂപ പബഌക്കേഷന്‍സിനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. പുസ്തകത്തിലെ പിശകകുള്‍ അടിയന്തരമായി പരിഹരിച്ച് പുന:പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മേയ് ഒന്നിനകം നേരിട്ടോ അല്ലാതെയോ ഹാജരാവാന്‍ ചേതന്‍ ഭഗതിനോടും മറ്റു കക്ഷികളോടും കോടതി നിര്‍ദ്ദേശിച്ചു