• 18 Dec 2018
  • 05: 53 PM
Latest News arrow

ഇത് പാന്‌റോ അതോ ഷൂസോ........

ഹോളിവുഡ് നടിയും പാട്ടുകാരിയുമായ ജെന്നിഫര്‍ലോപ്പസിന്‌റെ വസ്ത്രധാരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്‌.ജെന്നിഫര്‍ ധരിച്ചിരുന്ന ബൂട്ട്‌സാണ് ചര്‍ച്ചയ്ക്ക് കാരണം. ഇത് പാന്‌റാണോ ബൂട്ട്‌സാണോ എന്ന സംശയത്തിലാണ് ആളുകള്‍. ഒറ്റനേട്ടത്തില്‍ അരയില്‍ നിന്ന് പാന്‌റ് ഊരി മുട്ടുവരെ എത്തിക്കുന്നതാണ് തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും ഇത് ബൂട്ട്‌സാണെന്ന്.

ജീന്‍സ് മോഡലില്‍ വെര്‍സെയ്‌സ് എന്ന കമ്പനി രൂപകല്പന ചെയ്ത ബൂട്ട്‌സിന് പോക്കറ്റുകളും ബെല്‍റ്റുകളും ഉളളത് കൊണ്ടാണ് പെട്ടെന്ന് പാന്‌റാണെന്ന് തെറ്റിദ്ധരിക്കുന്നത്. ഇതേ തുടര്‍ന്ന് ട്വിറ്ററില്‍ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജെന്നിഫര്‍ ലോപ്പസിനെ ഒട്ടുമിക്ക ആളുകളും കളിയാക്കുകയാണ് ചെയ്യുന്നത്.