• 18 Oct 2018
  • 08: 21 PM
Latest News arrow

ചൈനയിലെ വന്‍ മതിലിനെക്കുറിച്ച് തമിഴില്‍ വിശദീകരിച്ച് ചൈനീസ് യുവതി

ചൈനയിലെ വന്‍മതിലിനെക്കുറിച്ച് തമിഴില്‍ വിശദീകരിച്ച ചൈനീസ് യുവതി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു.ഇന്ത്യക്കാര്‍ക്ക് എല്ലാ ഭാഷയും നിഷ്പ്രയാസം വഴങ്ങുമെങ്കിലും മറ്റു രാജ്യക്കാര്‍ക്ക് സ്വന്തം ഭാഷയല്ലാതെ മറ്റൊന്നും ഉച്ചരിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം.

എന്നാല്‍ ഭാഷാപഠനത്തിന് ഉച്ചാരണമൊന്നും പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് ഈ ചൈനീസ് യുവതി.തമിഴ് പഠിക്കുക എന്നത്  എളുപ്പമുളള കാര്യമല്ല.പക്ഷേ ഇവള്‍ തമിഴിന്‌റെ വന്‍മതില്‍   കീഴടക്കിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.