• 18 Oct 2018
  • 08: 20 PM
Latest News arrow

ജാപ്പനീസ് നോവലിസ്റ്റ് മുറകാമിയുടെ പുതിയ നോവലിന് വിലക്ക്

ജാപ്പനീസ് നോവലിസ്റ്റ് ഹാരുകി മുറകാമിയുടെ പുതിയ നോവലിന് സെന്‍സര്‍മാരുടെ വിലക്ക്.ഹോങ്കോങിലെ പുസ്തകോത്സവത്തില്‍ നിന്ന് നോവല്‍ അസഭ്യമാണെന്ന് പറഞ്ഞാണ് വിലക്കിയത്.കില്ലിംഗ് കൊമെന്‍ഡെറ്റോറ എന്ന നോവലാണ് വിലക്കിയത്.അശ്ലീല ഉളളടക്കങ്ങള്‍ പരിശോധിക്കുന്ന ട്രിബ്യുണലിന്‌റ വിധിയാണ് നോവല്‍ വിലക്കാന്‍ കാരണമെന്ന് സംഘാടകര്‍ അറിയിച്ചു.

ട്രിബ്യുണലിന്‌റെ നടപടിയില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പൊതുവേ ഹോങ്കോങ് ലൈംഗികതയോടും സാഹിത്യത്തിന്‌റെ ആവിഷ്‌കാരശൈലിയോടും കാണിക്കുന്ന മനോഭാവം പ്രാചീനമാണെന്ന് അന്താരാഷ്ട്ര പുസ്തക പ്രസാധകരായ പെന്നിന്‌റെ ഹോങ്കോങിലെ പ്രസിഡണ്ട് ജെയ്‌സണ്‍ വൈ നിങ് വ്യക്തമാക്കി.

ട്രിബ്യുണലിന്‌റെ നടപടി ഏകാധിപത്യപരമാണ്.നോവലില്‍ ലൈംഗികത ചിത്രീകിച്ചിരിക്കുന്നത് ജെയിംസ് ജോയ്‌സിന്‌റെയോ ഹെന്‌ററി മില്ലറുടെയോ  നോവലിനേക്കാള്‍ അസഭ്യമാണെന്ന് ആരാണ് പറയുന്നത്.
തന്‌റെ നോവല്‍ സാഹിത്യോത്സവത്തില്‍ നിന്ന് വിലക്കിയപ്പോള്‍ ജോയ്‌സിന്‌റെയും മില്ലറിന്‌റെയും നോവലുകള്‍ ക്ലാസ്സിക്കുകള്‍ എന്ന് പറഞ്ഞ് സ്‌കൂളുകളില്‍ പഠിപ്പിക്കുകയാണെന്ന് മുറകാമി പറഞ്ഞു.