• 16 Oct 2018
  • 04: 48 PM
Latest News arrow

ആലിംഗനം മോദിക്കുളള രാഷ്ട്രീയ ഷോക്കെന്ന് ശിവസേന

രാഹുല്‍ ഗാന്ധിയുടെ ആലിംഗനം മോദിക്ക് നല്‍കിയ ഷോക്കെന്ന്  ശിവസേന നേതാവ് സഞ്ജയ് റാവത്ത് .അവിശ്വാസ പ്രേമേയത്തില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടുവെങ്കിലും ഹൃദയം കൊണ്ട് രാഹുല്‍ ഗാന്ധി വിജയിച്ചെന്ന് ശിവസേന മുഖപത്രം സാമ്‌ന അഭിപ്രായപ്പെട്ടു.മോദിയെ ആലിംഗനം ചെയ്യുന്ന ചിതത്തോടെയാണ് പത്രം പ്രസിദ്ധികരിച്ചത്.

ശിവസേന നേരത്തെ അവിശ്വാസ പ്രമേയത്തെ എതിര്‍ക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ ഹാജരാവാതിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകം സൃഷടിച്ചിരുന്നു.അവിശ്വാസ പ്രമേയത്തെ പിന്താങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവസേനയുടെ വക്താവ് കത്തയച്ചുകൊണ്ട് ചീഫ് വിപ്പ് ചന്ദ്രകാന്ത് ഖൈറയെ പുറത്താക്കിയിരുന്നു.