• 22 Aug 2018
  • 11: 57 AM
Latest News arrow

ഒരു പഴയ ബോംബ് കഥയിലെ മൂവാണ്ടന്‍ മാഞ്ചോട്ടില്‍ ഗാനം യുട്യൂബില്‍ വൈറലാകുന്നു........

ഷാഫി സംവിധാനം ചെയ്യുന്ന ഒരു പഴയ ബോംബ് കഥയിലെ വിനീത് ശ്രീനിവാസന്‍ ആലാപനം ചെയ്ത  മൂവാണ്ടന്‍ മാഞ്ചോട്ടില്‍  എന്ന ഗാനം യുട്യൂബില്‍ വൈറലായി മാറുന്നു.സംഗീതാസ്വദകര്‍ ഈ ഗാനവും ഏറ്റെടുത്തു കഴിഞ്ഞു.ബി.കെ ഹരിനാരായണന്‌റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അരുണ്‍ രാജാണ്.

ടൂ കണ്‍ട്രീസിനും  ഷെര്‍ലക് ടോംസിനു ശേഷം  ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ.കട്ടപ്പനയിലെ ഋത്വിക് റോഷന്‍,അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രത്തില്‍ രചന നിര്‍വ്വഹിച്ച ബിബിന്‍ ജോര്‍ജ്ജാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.