• 22 Aug 2018
  • 11: 59 AM
Latest News arrow

കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

 ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളിജിയം ശുപാര്‍ശ  ചെയ്തു.കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളീജിയം ശുപാര്‍ശ മുമ്പ്‌ ചെയ്തിരുന്നു.കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ തളളിക്കളയുകയായിരുന്നു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ചരണ്‍ എന്നിവരുടെ പേരും ശുപാര്‍ശയിലുണ്ട്.കേരള ഹൈക്കോടതി ജസ്‌ററിസ് ഋഷികേശ് റോയിയെ  ചീഫ് ജസ്‌ററിസായി സ്ഥിരപ്പെടുത്താനും പട്‌ന ചീഫ് ജസ്റ്റിസ്  രാജേന്ദ്രമേനോനെ  ഡല്‍ഹിയില്‍ ചീഫ് ജസ്‌ററിസായി നിയമിക്കാനും കൊളിജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.