• 16 Oct 2018
  • 04: 39 PM
Latest News arrow

ആഞ്ഞടിച്ച് രാഹുല്‍ .. തടസ്സപ്പെടുത്തി ബിജെപി

രാഹുലിന്റെ ധൃതരാഷ്ട്രാലിംഗനം

ന്യൂഡല്‍ഹി:  അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചത്. പ്രധാന മന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങള്‍ എവിടെയെന്നും ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം എവിടെ. മോദിയുടെ ഭരണത്തില്‍ ഗുണം കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനുമാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിക്ക് ചൈനയോടുള്ള താല്‍പര്യമാണ് പ്രധാനം. രാജ്യ സുരക്ഷയില്‍ മോദി വിട്ടുവീഴച ചെയ്തു. റഫോല്‍ കരാരിന്റെ മറവില്‍ 45000 രൂപയുടെ അഴിമതിയാണ് നടക്കുന്നത്. ഈ പണം ഉപയോഗിച്ചാണ് മോദി തെരഞ്ഞെടുപ്പിന് നേരിടുന്നത്. മോദി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയില്ല. കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. ചിരിക്കുന്ന മോദിയുടെ കണ്ണില്‍ പരിഭ്രമമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

പ്രസംഗ ശേഷം മോദിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ബിജെപി തടസ്സപ്പെടുത്തി. തെളിവുകളില്ലാത്ത ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. റഫേല്‍ കരാര്‍ വ്യവസ്ഥകള്‍ വെളിപ്പെടുത്താനാവില്ല ഇക്കാര്യം ഫ്രഞ്ചു പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.