• 24 Feb 2019
  • 03: 27 AM
Latest News arrow

ഇന്ദ്രന്‍സിന് ഗ്ലാമറില്ലാത്തത് കൊണ്ടാണോ..അവാര്‍ഡുമായി പുലബന്ധമില്ലാത്തയാളെ മുഖ്യാതിഥിയാക്കുന്നത്;മോഹന്‍ലാലിനെതിരെ ഡോ.ബിജു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ തീരുമാനിച്ചതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ ഡോ. ബിജു. ചടങ്ങിന് ഗ്ലാമര്‍ കൂട്ടാനാണോ നടനെ സാംസ്‌കാരിക വകുപ്പ് വേദിയില്‍ ഇരുത്തുന്നതെന്നും  നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റ് ആണ് ഈ താരമെന്നും ഇങ്ങനെയുള്ള ഒരാളെയാണോ മുഖ്യാതിഥിയായി സര്‍ക്കാരിന്റെ പുരസ്‌കാര വിതരണ ചടങ്ങില്‍ ക്ഷണിക്കുന്നതെന്നും ബിജു ചോദിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം,