• 03 Feb 2023
  • 10: 59 PM
Latest News arrow

ബഹ്‌റൈന്‍ ഗ്രാന്‍ പ്രീ: ലൂയി ഹാമില്‍ടണ്‍ ചാമ്പ്യന്‍

മനാമ: അതിവേഗ കാറോട്ട മത്സരമായ ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രീയില്‍  മെഴ്‌സിഡസിന്റെ ലൂയി ഹാമില്‍ടണ്‍ ചാമ്പ്യനായി. സാഖിറിലെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഞായറാഴ്ച രാത്രി നടന്ന ഗ്രാന്‍ പ്രീയില്‍ നിലവിലെ ചാമ്പ്യനായ ഹാമില്‍റ്റണ്‍ 25 പോയിന്റുമായാണ് കിരീടം നിലനിര്‍ത്തിയത്. 57 ലാപ്പില്‍ മണിക്കൂറില്‍ ശരാശരി 194.478 മൈല്‍ ആണ് ഹാമില്‍ടന്റെ വേഗം.

18 പോയിന്റുമായി കിമി റെയ്‌കോണെനാ (ഫെരാരി)ണ് രണ്ടാം സ്ഥാനത്ത്. 15 പോയിന്റുമായി സെബാസ്റ്റ്യന്‍ വെറ്റല്‍ (ഫെരാരി)അഞ്ചാം സ്ഥാനത്തായി. ഫോഴ്‌സ് ഇന്ത്യയുടെ സെര്‍ജിയോ പെരസ് എട്ടാം സ്ഥാനത്തും നികോ ഹള്‍കെന്‍ബര്‍ഗ് 13ാം സ്ഥാനത്തുമത്തെി.  

25 പോയിന്റുമായാണ് ഹാമില്‍ടണ്‍ പോയവര്‍ഷം ജേതാവായത്. ഇത്തവണ ഹാമില്‍ടണ്‍ പരിശീലന ഓട്ടങ്ങളില്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നു. ഫോര്‍മുല വണ്ണിലെ ഹാമില്‍ടന്റെ 36ാമത്തെ വിജയവും ഈ സീസണിലെ നാലു കാറോട്ടത്തിലെ മൂന്നാമത്തെ ജയവുമാണിത്.

മൂന്നു സീരിസുകളിലായി 93 പോയിന്റുമായി ഹാമില്‍ടണ്‍ മുന്നിലെത്തി. 66 പോയിന്റുള്ള നികോ റോസ്ബര്‍ഗ് രണ്ടാം സ്ഥാനത്തും മുന്‍ ചാമ്പ്യന്‍ സെബാസ്റ്റിയന്‍ വെറ്റല്‍ 65 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
ഫെരാരി, സഹാറ ഫോഴ്‌സ് ഇന്ത്യ, ലോട്ടസ്, മക്ലാറന്‍, മെഴ്‌സിഡസ്, റെഡ്ബുള്‍, സൗബര്‍, ടോറോ റോസ്സോ, വില്ല്യംസ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ് ലെവിസ് ഹാമില്‍ടണ് ട്രോഫി സമ്മാനിച്ചു.

മൂന്നു ദിവസമായി നടന്ന ഗ്രാന്‍ പ്രീ കാണാനും അനുബന്ധ പരിപാടികളിലും പങ്കെടുക്കാനായി ആയിരങ്ങളാണ് ബഹ്‌റൈനില്‍ എത്തിയത്.