• 22 Sep 2023
  • 03: 50 AM
Latest News arrow

സ്വീഡനെ തകര്‍ത്ത് ഇംഗ്ലണ്ട്; സെമി പ്രവേശനം 28 വര്‍ഷത്തിന് ശേഷം

സമാറ: ലോകകപ്പ് ഫുട്‌ബോല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷ് പട ലോകകപ്പ് സെമിഫൈനലില്‍ കടക്കുന്നത്. 

തുടക്കം മുതല്‍ ഇംഗ്ലണ്ടിനായിരുന്നു കളിയില്‍ മുന്‍തൂക്കം. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്യൂര്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടി. ആഷ്‌ലി യങ് എടുത്ത കോര്‍ണര്‍ ബോക്‌സില്‍ ഉയര്‍ന്നു ചാടി വലയിലേക്ക് കുത്തിയിടുകയായിരുന്നു മഗ്യൂര്‍. 

അമ്പത്തിയൊന്നാം മിനിറ്റില്‍ ഡെലി അലിയുടെ വക ലീഡ്. ബോക്‌സിന്റെ പുറത്ത് നിന്ന് ലിങ്ഗാര്‍ഡ് നല്‍കിയ ക്രോസ് അലി ഹെഡ്ഡ് ചെയ്ത വലയിലിട്ടു. 

ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോണ്ടും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. മാര്‍ക്‌സ് ബെര്‍ഗിന്റെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ അത്ഭുതകരമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് പിക്ക്‌ഫോണ്ട് സേവ് ചെയ്തത്. 

റഷ്യ-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളുമായിട്ടാണ് സെമിയില്‍ ഇംഗ്ലണ്ട് ഏറ്റുമുട്ടുക.