• 19 Sep 2019
  • 12: 18 AM
Latest News arrow

കുഞ്ഞാലിയായി മോഹന്‍ലാല്‍ ചിത്രീകരണം പൂര്‍ത്തിയായി

ദേശീയ ഗെയിംസ് ഉദ്ഘാടനചടങ്ങില്‍ പ്രദര്‍ശിപ്പിക്കേണ്ട ദൃശ്യാവിഷ്‌കാരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.സംവിധായകന്‍ ടികെ രാജീവ്കുമാറിന്റെ സംവിധാനത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചിത്രീകരണം. ദൃശ്യാവിഷ്‌കാരത്തില്‍ കുഞ്ഞാലിമരക്കാരുടെ വേഷത്തിലാണ് മോഹന്‍ലാല്‍ വേദിയിലെത്തുന്നത്.

ഉദ്ഘാടനവേദിയിലെ കൂറ്റന്‍ സ്‌ക്രീനുകളില്‍ നേരത്തെ ചിത്രീകരിച്ച ദൃശ്യരേഖ നിറയുമ്പോള്‍ വേദിയിലും കുഞ്ഞാലിമരക്കാരായി ലാല്‍ ഉണ്ടാവും. അന്‍വര്‍ അലിയും ബീയാര്‍ പ്രസാദും രചിച്ച് ശരത് ഈണമിട്ട ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇത്.കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും ചരിത്രസന്ധികളും കോര്‍ത്തിണക്കിയ രംഗാവിഷ്‌കാരത്തിന്റെ ഭാഗമായാണ് ഈ കലാവിരുന്ന്. എഡിറ്റര്‍ ബി അജിത്കുമാറിന്റേതാണ് രചന.