• 11 Dec 2018
  • 06: 50 AM
Latest News arrow

ഇന്ത്യ- ഐയര്‍ലണ്ട് മത്സരത്തിനിടെ മദാമയുടെ മനം കവര്‍ന്ന് മലയാളി പാട്ട്.. വൈറലായി വീഡിയോ

ലോകത്ത് എവിടെ പോയാലും മലയാളികളുണ്ടാവുമെന്ന് പറയുന്നത് വെറുതയല്ല. ഇന്നലെ ഇന്ത്യ-ഐയര്‍ലണ്ട് 20-20 മത്സരത്തിനിടെയും താരമായത് കേരളീയരാണ്. ഐയര്‍ലന്‍ഡിന്റെ സുരക്ഷാ ജീവനക്കാരിയെയാണ് മലയാളികള്‍ പാട്ട് പാടി കൈയിലെടുത്തത്.
ചെണ്ടയും ബാന്റും ഒക്കെയായാണ് മലയാളികള്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. മാലിനിയുടെ തീരങ്ങള്‍ തഴുകിവരും എന്ന ഗാനമാണ് പാടുന്നത്. ഗാനവും ആക്ഷനും ഒക്കെയായപ്പോള്‍ മദാമയും ഒന്ന് ഉഷാറായി.  അവര്‍ ചിരിക്കുന്നതും ഇവരോട് പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാണികള്‍ക്കിടയില്‍ നിന്ന് തന്നെ ഒരാള്‍ പകര്‍ത്തിയ ദൃശ്യമാണ്  ഇപ്പോള്‍ വൈറലായിരിക്കുന്നത്.